Wednesday 10 September 2008

ട്രഫാഗല്‍ സ്ക്വയറിലെ നെല്‍സണ്‍ സ്തംഭം

ലോകത്തിലെ അതിപ്രസസ്ഥമായ നഗരിയാണ്‌ ലണ്ടന്‍.
ലണ്ടന്‍റെ സിരാകേന്ദ്രം ആണ്‌ ട്രഫാല്‍ഗര്‍ സ്ക്വയര്‍.
1805 ല്‌ ബ്രിട്ടന്‍റെ നവികപ്പടയോടു നെപ്പോളിയന്‍
തോറ്റു തുന്നം പാറ്റിയ സ്ഥലമാണ് സ്പാനീഷ്‌ മുനമ്പിലെ
ട്രഫാല്‍ഗര്‍.നീണ്ട പത്തു കൊല്ലം കൂടി നെപ്പോളിയന്‍
ബോണപ്പാര്‍ട്ട്‌ ജീവിച്ചിരുന്നുവെങ്കിലും വീണ്ടും ഒരിക്കല്‍
കൂടി ബ്രിട്ടനെ ആക്രമിക്കാന്‍ നെപ്പോലിയന്‍ ധൈര്യം കാട്ടിയില്ല.
അവസാനം വെല്ലിംഗ്ടണ്‍ പ്രഭുവിനാല്‍ തോല്‍പ്പിക്കപ്പെടുകയും ചെയ്തു.

രണ്ടായിരം വര്‍ഷം പഴക്കമുള്ള നഗരമാണ്‌ ലണ്ടന്‍.
നിരവധി യുദ്ധങ്ങള്‍ക്കും മൂന്നു തീപിടുത്തങ്ങള്‍ക്കും
സാക്ഷിയാകേണ്ടി വന്ന പ്രാചീന നഗരി.

നമ്മുടെ ഝാന്‍സി റാണിയെപ്പോലെ അല്ലെങ്കില്‍ രഹ്‌നാ
സുല്‍ത്താനയെപ്പോലെ, ബ്രിട്ടീഷുകാരാല്‍ ആരാധിക്കപ്പെടുന്ന,
ഒരു ട്രൈബല്‍ റാണിയായിരുന്നു ബൊഡിക.
റോമസാമ്രാജ്യത്തിനെതിരെ
പടപൊരുതി വീരചരമമടഞ്ഞ അവളുടേയും ബലാല്‍സംഗം ചെയ്യപ്പെട്ട
അവളുടെ രണ്ടു പെണ്മക്കളുടേയും പ്രതിമകള്‍ ലണ്ടന്‍ പാലത്തിനു
സമീപം കുതിരപ്പുറത്ത്‌ നമ്മുട ശ്രദ്ധയെ ആകര്‍ഷിച്ചു നിലകൊള്ളുന്നു.
പടനായകരുടെ പ്രതിമകളും സ്മാരകങ്ങളും
നിര്‍മ്മിക്കുന്നതില്‍ വലിയ
താല്‍പ്പര്യം ഇല്ലാത്തവരാണ് ബ്രിട്ടീഷ്‌ ജനത. എന്നാല്‍ അപൂര്‍വ്വം ചില
പോരാളികള്‍ക്ക്‌ ആ ബഹുമതി കിട്ടിയിട്ടുണ്ട്‌. വാട്ടര്‍ലൂവില്‍ വെന്നിക്കൊടി
പാറിച്ച വെല്ലിങ്ങ്ടണ്‍ പ്രഭുവിനും ട്രഫാല്‍ഗറില്‍ വിജയം കൈവരിച്ച
ഹൊറോഷ്യോ നെല്‍സണേയും പ്രതിമകളിലൂടെ ബ്രിട്ടീഷ്‌ ജനത സ്മരിച്ചു
കൊണ്ടേയിരിക്കുന്നു. നെല്‍സണ്‍ പ്രതിമകള്‍ പലതുണ്ടെങ്കിലും അവയില്‍
ഏറ്റവും പ്രധാനപ്പെട്ടത്‌,ഏറ്റവും ഉയരത്തില്‍ നിലകൊള്ളുന്ന,ട്രഫാല്‍ഗര്‍
സ്ക്വയറിന്‍റെ നടുവിലുള്ള 184 അടി പൊക്കത്തിലുള്ള സ്തംഭത്തിലെ
18 അടി ഉയരമുള്ള പ്രതിമയാണ്‌.

Watch London, England travel: Trafalgar Square in Travel  |  View More Free Videos Online at Veoh.com

No comments: